NRI
ന്യൂയോർക്ക്: പത്രപ്രവര്ത്തകന് രമേശ് ബാബു രചിച്ച "ഡോ.എം.വി. പിള്ള കൈനിക്കരയിലെ വിശ്വപൗരന്' എന്ന പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു.
ജനുവരി മൂന്നിന് വൈകുന്നേരം നാലിന് തിരുവനന്തപുരം ഗവണ്മെന്റ് മോഡല്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങിൽ മോഡല്‍ സ്കൂൾ പ്രിന്‍സിപ്പാൾ കെ.വി. പ്രമോദ് അധ്യക്ഷത വഹിക്കും.
അദ്ദേഹത്തിൽ നിന്ന് ഡോ. എം.വി. പിള്ളയുടെ കൊച്ചുമക്കളായ ഒറിയോണ്‍ പിള്ള, ആഡ്രിയന് പിള്ള, മാക്സിമസ് പിള്ള (മൂവരും യുഎസ്എ) എന്നിവർ പുസ്തകത്തിന്റെ ഓരോ പകർപ്പ് വീതം ഏറ്റുവാങ്ങും.
അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനും തോമസ് ജഫര്‍സണ്‍ യൂണിവേഴ്സിറ്റി ഓങ്കോളജി ക്ലിനിക്കല്‍ പ്രഫസറുമായിരുന്ന എം.വി. പിള്ളയെ കുറിച്ചുള്ള ഈ പുസ്തകം കോഫി ബുക്ക് സ്റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്. ഗൾഫ് ഗ്രാഫിക്സ് വെങ്ങാനൂർ ആണ് പുസ്തകത്തിന്റെ പ്രസാധകർ.
ഗ്രന്ഥകര്‍ത്താവും മാധ്യമ പ്രവര്‍ത്തകനും കൂടിയായ രമേശ് ബാബു പുസ്തക പരിചയം നടത്തും. കലാസാംസ്കാരിക പ്രവര്ത്തകന് സൂര്യ കൃഷ്ണമൂര്‍ത്തി, ഡോ. എസ്. വേണുഗോപാൽ (സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് സര്ജന്) എന്നിവരടക്കം ആശംസകൾ നേർന്ന് സംസാരിക്കും.
കീര്‍ത്തന രമേശിന്റെ ഈശ്വര പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ മോറിസണ്‍ ആന്‍ഡ് ഡിക്സണ്‍ ഫാര്‍മ കമ്പനി യുഎസ്എയുടെ ലീഗല്‍ ഡിവിഷന് തലവന്‍ വിനു പിള്ള സ്വാഗതം പറയും. ഡോ. എം.വി. പിള്ള നന്ദി അറിയിക്കും.
തുടർന്ന് വിദ്യാർഥികൾക്കായി ലഘുവായ സായാഹ്ന സത്കാരവും നടക്കും. 1992 ജൂലൈ ഒമ്പത് മുതൽ 13 വരെ വാഷിംഗ്ടൺ ഡിസിയിലെ ഹയാത്ത് റീജൻസിയിൽ നടന്ന ഫൊക്കാന കോൺഫറൻസിൽ എറെ ശ്രദ്ധിക്കപ്പെട്ട "നിളാതീരം' സാഹിത്യസമ്മേളനം വിജയമായതിന്റെ മുഖ്യശില്പി എം. വി. പിള്ളയായിരുന്നു.
പാർഥസാരഥി പ്രസിഡന്റായിരുന്ന ഫൊക്കാന കമ്മിറ്റി ഡോ.എം.വി. പിള്ളയുടെ നിർദേശത്തിൽ ഭാഷയേയും സംസ്കാരത്തേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച "ഭാഷയ്ക്കൊരു ഡോളർ' പദ്ധതി മലയാള ഭാഷയോടും പിറന്ന നാടിനോടുമുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തിന്റെ പ്രതീകമായി.
NRI
റിയാദ്: വാൽമീകി രാമായണത്തിന്റെ പുനർവായനയിലൂടെ അടുത്ത കാലത്ത് സജീവ ചർച്ചയ്ക്ക് വിധേയമായ ഡോ. ടി.എസ്. ശ്യാം കുമാർ എഴുതിയ "ആരുടെ രാമൻ' എന്ന കൃതിയുടെ വായന പങ്കുവച്ചുകൊണ്ട് ചില്ലയുടെ നവംബർ വായനയ്ക്ക് ശശി കാട്ടൂർ തുടക്കം കുറിച്ചു.
വാൽമീകി രാമായണം, മഹാഭാരതം, അദ്വൈതവേദാന്തം, അര്‍ഥശാസ്ത്രം, താന്ത്രികവിദ്യ, ധർമശാസ്ത്രങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെയും വേദാന്ത പാഠപാരമ്പര്യങ്ങളെ വിമർശനാത്മമായി പരിശോധിക്കുന്ന കൃതിയുടെ വായന അദ്ദേഹം നിർവഹിച്ചു.
2025ലെ വയലാർ അവാർഡ് നേടിയ ഇ. സന്തോഷ് കുമാർ രചിച്ച തപോമയിയുടെ അച്ഛൻ എന്ന നോവലിന്റെ വായനാസ്വാദനം ജോമോൻ സ്റ്റീഫൻ പങ്കുവച്ചു. അഭയാർഥി ജീവിതങ്ങളെ പശ്ചാത്തലമാക്കി മനുഷ്യ ബന്ധങ്ങളുടെ സങ്കീർണവും സവിശേഷവുമായ ജീവിതാവസ്ഥയുടെ കഥ പറയുന്ന നോവൽ വായിക്കാനുള്ള താല്പര്യം ശ്രോതാക്കൾക്ക് പകർന്നു നൽകാൻ ജോമോൻ സ്റ്റീഫന്‍ കഴിഞ്ഞു.
വി. ഷിനിലാൽ എഴുതിയ "സമ്പർക്കക്രാന്തി' നോവലിന്റെ വായനാനുഭവം നജീം കൊച്ചുകലുങ്ക് പങ്കുവച്ചു. വർത്തമാനകാല ഇന്ത്യയിലെ യാഥാർഥ്യങ്ങളെ വരച്ചു കാട്ടാൻ ഷിനിലാലിന് കഴിഞ്ഞെന്ന് നജീം പറഞ്ഞു.
ബംഗാളിലെ രാഷ്ടീയ മാറ്റവും അതിന് കാരണവുമായി ഭവിച്ച സിംഗൂർ നന്ദിഗ്രാം സമരങ്ങളുടെ പശ്ചാത്തലത്തിൽ മിഥുൻ കൃഷ്ണ രചിച്ച "അപര സമുദ്ര' എന്ന നോവലിന്റെ വായനുഭവം സതീഷ് കുമാർ വളവിൽ നിർവഹിച്ചു.
വായനയ്ക്ക് ശേഷം നടന്ന ചർച്ചയ്ക്ക് വിപിൻ കുമാർ തുടക്കം കുറിച്ചു. സബീന എം. സാലി, ഷബി അബ്ദുൽ സലാം, ഫൈസൽ കൊണ്ടോട്ടി, മുഹമ്മദ് ഇക്ബാൽ വടകര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്ന പരിപാടിയിൽ നാസർ കാരക്കുന്ന് ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു.
Chocolate
ദീർഘവും ആഹ്ളാദകരവുമായ ജീവിതത്തിന്റെ രഹസ്യം അന്വേഷിക്കുന്ന പുസ്തകമാണ് ഇക്കിഗായ്. ഹെക്ടർ ഗാർസിയ, ഫ്രാൻസെസ്ക് മിറാല്ലെസ് എന്നിവർ ചേർന്ന് എഴുതിയ ഈ പുസ്തകം അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ ആയി മാറി. ഇക്കിഗായ് ഒരു ജാപ്പനീസ് പദമാണ്. 'ഇക്കി 'എന്നാൽ ജീവിതം, 'ഗായ് ' എന്നാൽ കാരണം; ഇക്കിഗായ് എന്നാൽ നിങ്ങൾക്കു നിലനില്‍ക്കാനുള്ള കാരണം ( Your reason to live ).
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ
ആയുർദൈർഘ്യമുള്ള രാജ്യം ജപ്പാൻ ആണ്. പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 85 വയസും സ്ത്രീകൾക്ക് 87.7 വയസും.ജപ്പാനിലെ ഒകിനാവയിൽ ഒരു ലക്ഷം പേരിൽ 25 ആളുകളും നൂറുവയസിനു മുകളിൽ പ്രായമുള്ളവരാണ്.ആഹ്ലാദകരമായ ദീർഘായുസിന്റെ ജാപ്പനീസ് രഹസ്യം അന്വേഷിച്ചപ്പോൾ എഴുത്തുകാർ കണ്ടെത്തിയ പ്രധാനപ്പെട്ട അഞ്ച് സംഗതികൾ ഉണ്ട്.
1. ആരോഗ്യകരമായ ആഹാരക്രമം.
2. ലാളിത്യം നിറഞ്ഞ ഭൗതിക ജീവിതം
3. ഗ്രീൻ ടീയുടെ ഉപയോഗം
4. മിതമായ ഉഷ്ണമേഖലാ കാലാവസ്ഥ
5. ഇക്കിഗായ് .
അഞ്ചാമത്തെയും പ്രധാനപ്പെട്ടതുമായ ഘടകം ഇക്കിഗായ് ആണ്. ജീവിതത്തിരക്കുകളിൽ മുഴുകുന്നതിന്റെ സന്തോഷം എന്ന് ഇക്കിഗായ്യെ വിശേഷിപ്പിക്കാം. ഇംഗ്ലീഷിലെ റിട്ടയർ എന്ന വാക്കിന് തുല്യമായ ഒരു പദം ജപ്പാൻ ഭാഷയിൽ ഇല്ല. ഔദ്യോഗിക വൃത്തിയിൽ നിന്ന് വിരമിച്ചതിനുശേഷം ജപ്പാനിൽ ആളുകൾ ഊർജ്ജസ്വലരാണ്. യഥാർത്ഥത്തിൽ ഭൂരിപക്ഷം ജപ്പാൻകാരും ഒരിക്കലും വിരമിക്കുന്നില്ല. താൻ ചെയ്യുന്ന ജോലിയോട് പാഷൻ ഉള്ള ഒരാൾക്ക് അതിൽ നിന്ന് വിരമിക്കാൻ കഴിയുമോ? അവർ ഇഷ്ടമുള്ള കാര്യങ്ങൾ ജീവിതാവസാനം വരെ ചെയ്തുകൊണ്ടിരിക്കുന്നു.
നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ നാം അതിൽ സ്വയം മുഴുകിപ്പോകാറുണ്ട് . സമയം പോകുന്നതേ അറിയില്ല, അല്ലേ. ഇഷ്ടപ്പെട്ട പാട്ട് കേൾക്കുമ്പോൾ, കൂട്ടുകാരോടൊത്ത് കളിക്കുമ്പോൾ , പ്രിയപ്പെട്ട പുസ്തകം വായിക്കുമ്പോൾ, മനോഹരമായ ഒരു സിനിമ കാണുമ്പോഴൊക്കെ സമയം പോകുന്നതേ അറിയില്ല ! ഇഷ്ടപ്പെടാതെ ചെയ്യുമ്പോഴാണ് അത് കഷ്ടപ്പാടായി മാറുന്നത്. നമുക്ക് ഒരു ഇക്കിഗായ് ഉണ്ടായിരിക്കണം എന്നാണ് ഈ പുസ്തകം നമ്മോടു പറയുന്നത്.ഒരിക്കൽ നിങ്ങളുടെ ഇക്കിഗായ് കണ്ടെത്തി കഴിഞ്ഞാൽ അത് പിന്തുടരുക. ദിവസവും അതിനെ പരിപോഷിപ്പിക്കുക. അത് നിങ്ങളുടെ ജീവിതത്തിന് പുതിയ അർത്ഥം നൽകും. നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്തോ അതിൽ മുഴുകുക. പ്രിയ കൂട്ടുകാരെ, എന്താണ് നിങ്ങളുടെ ഇക്കിഗായ്?